NEWS

ഗണപതി നിമജ്ജനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു

ചിക്കമംഗളൂരു: ഗണപതി നിമജ്ജനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു.

 കര്‍ണാടക സ്വദേശികളായ രാജു (47), രചന (35), പാര്‍വതി(26) എന്നിവരാണ് മരിച്ചത്. മുഡിഗെരെ താലൂക്കിലെ ബണക്കലിനടുത്തുള്ള ബി ഹൊസള്ളി ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ദിവസം വൈകിട്ട് ഗ്രാമത്തില്‍ പ്രതിഷ്‌ഠിച്ച ഗണേശ വിഗ്രഹം ഗ്രാമത്തിലെ തന്നെ തടാകത്തില്‍ നിമജ്ജനം ചെയ്‌ത് മടങ്ങുന്നതിനിടെയാണ് അപകടം.

Signature-ad

ട്രാക്‌ടര്‍ ട്രോളിയിലാണ് ഇവര്‍ യാത്ര ചെയ്‌തത്. ട്രോളിയില്‍ ഗണപതിക്ക് അലങ്കരിച്ച മണ്ഡപം ഉണ്ടായിരുന്നു.നിമജ്ജനം ചെയ്‌ത് തിരികെ വരുന്നതിനിടെ മണ്ഡപം വൈദ്യുത കമ്ബിയില്‍ തട്ടി ട്രോളിയില്‍ ഉണ്ടായിരുന്ന ആറോളം പേര്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.

 

 

ഗുരുതരാവസ്ഥയിലായ സംഗീത്, പല്ലവി,ഗൗരി എന്നിവരെ വിദഗ്‌ധ ചികിത്സക്കായി ഹാസന്‍ ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: