കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിന പര്യടനം ആരംഭിച്ചു. അഗസ്‌തേശ്വരത്തെ ഭാരത് ജോഡോ യാത്രികരുടെ ക്യാമ്പില്‍ രാഹുല്‍ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെയാണ് യാത്ര ആരംഭിച്ചത്. 10 മണിക്ക് ശുചീന്ദ്രത്ത് ആദ്യഘട്ടം സമാപിക്കും. 11 ാം തീയതിയാണ് പദയാത്ര കേരളത്തിലേക്ക് കടക്കുക. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസങ്ങളിലായിട്ടാണ് രാഹുലിന്റെ യാത്ര. രാജ്യം ദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും കര്‍ഷക നിയമം, ജിഎസ്ടി, നോട്ട് നിരോധനം എന്നിവ വന്‍കിടക്കാര്‍ക്ക് വേണ്ടിയാണെന്നും ഭാരത് ജോഡോ യാത്ര ഉദ്ഘാടനം ചെയ്ത് കൊണ്ട് രാഹുല്‍ പറഞ്ഞു.
രാവിലെ 7 മുതല്‍ 10 വരേയും വൈകിട്ട് 4 മുതല്‍ 7.30 വരേയുമാണ് രാഹുല്‍ ഗാന്ധിയും സംഘവും പദയാത്ര നയിക്കുന്നത്. ദിവസം 25 കിലോമീറ്റര്‍ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് യാത്ര.