IndiaNEWS

ബീഫ് ഇഷ്ടമാണെന്നു പറഞ്ഞു; റണ്‍ബീറിനെയും ആലിയയെയും ക്ഷേത്രത്തില്‍ തടഞ്ഞ് ബജ്രംഗ്ദള്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകാല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ബോളിവുഡ് നടന്‍ റണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ബീഫ് ഇഷ്ടമാണെന്ന റണ്‍ബീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന
‘ബ്രഹ്‌മാസ്ത്ര’ എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് റണ്‍ബീറും ആലിയയും ക്ഷേത്രത്തിലെത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് റണ്‍ബീര്‍ പറയുന്ന പഴയ ഒരു വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വൈറലായത്. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും റണ്‍ബീര്‍ പറഞ്ഞു. തുടര്‍ന്ന് അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്‌മാസ്ത്രയ്ക്കെതിരേ ഹാഷ്ടാഗ് കാമ്പയിനുകളും സജീവമായത്.

Signature-ad

‘ബോയ്കോട്ട് ബ്രഹ്‌മാസ്ത്ര’ എന്ന ഹാഷ്ടാഗോടെയാണ് ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു ദേശീയ മാധ്യമം നടത്തിയ ഇന്റര്‍വ്യൂ ആയിരുന്നു ഇത്. സാമ്പത്തിക ബഹിഷ്‌കരണമാണ് ബോളിവുഡിന് നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷയെന്നും ബ്രഹ്‌മാസ്ത്രയിലെ ശിവ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയെല്ലാമാണെന്ന തരത്തിലാണ് പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്. അടുത്തിടെ ബോളിവുഡ് ചിത്രങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള വലിയ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ഇതേത്തുടര്‍ന്ന് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ ‘ലാല്‍ സിങ് ഛദ്ദ’ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ ണ്‍ബാക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുകയുണ്ടായി.

Back to top button
error: