
തിരുവനന്തപുരം മുതലപൊഴി ഭാഗത്തുവച്ചു ബോട്ട് മറിഞ്ഞതിനെ തുടർന്ന് 24 മൽസ്യത്തൊഴിലാളികളുമായി കടലിൽ പോയ മൽസ്യബന്ധന ബോട്ട് കാണാതായി. ഇവരിൽ 12 മൽസ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു കരക്കെത്തി. ബോട്ട് കാണാതായ വിവരമറിഞ്ഞയുടനെ ബോട്ടിലെ ബാക്കി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി ഭാരതീയ തീരസംരക്ഷണ സേനയുടെ കപ്പലുകളും അഡ്വാൻസ് ദ്രുവ് ഹെലികോപ്ടറും കടലിൽ തിരച്ചിലാരംഭിച്ചു.






