പത്തനംതിട്ട : ഉച്ചയോടെ ആരംഭിച്ച മഴയ്ക്ക് ഇനിയും ശമനം ഉണ്ടാകാത്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അതിതീവ്ര സ്വഭാവത്തിലുള്ള മഴയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ജില്ലയിൽ പലയിടങ്ങളിലും ലഭിച്ചു വരുന്നത്.രാത്രിയും മഴ തുടർന്നാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മലവെള്ളപാച്ചിലും ഉണ്ടാകാൻ സാധ്യത ഉണ്ട്.
മലയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതയുള്ള മേഖലയിൽ നിന്ന് ആളുകൾ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതുമാണെന്ന് ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.
നദികളുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങുകയോ നദികൾ മുറിച്ച് കടക്കുകയോ ചെയ്യരുത് എന്നും നിർദ്ദേശത്തിൽ പറയുന്നു.