ഭുബനേശ്വര്‍: ഒഡീഷയിലെ കട്ടക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി ജഡ്ജിയുടെ അമ്മ രംഗത്ത്.
ശനിയാഴ്ച രാവിലെയാണ് കട്ടക്ക് നഗരത്തിലെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ജഡ്ജ് സുഭാഷ് കുമാര്‍ ബിഹാരിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, ആത്മഹത്യാ കുറിപ്പൊന്നും തന്നെ പൊലീസിന് കണ്ടെത്തിയിരുന്നില്ല.
കോടതിയിലെ സഹപ്രവര്‍ത്തകരെ താന്‍ രണ്ട് ദിവസം അവധിയിലായിരിക്കും എന്ന് അറിയിച്ചതിന് മണിക്കൂറുകള്ക്കമായിരു ന്നു ബിഹാരിയുടെ ദുരൂഹ മരണം.