പാലാ :സ്വന്തം കുടുംബം പോറ്റാന്‍ കെഎസ്ആർടിസിയിലെ ജോലി കഴിഞ്ഞുള്ള സമയം കൂലിപണിക്കിറങ്ങിയിരിക്കുകയാണ് പാല ഡിപ്പോയിലെ ഡ്രൈവര്‍ ജിജി മോന്‍.
രാത്രി വളയം പിടിക്കാനും പകല്‍ തടിചുമക്കാനും ജിജി മോന്‍ പോകും.’രണ്ടുമാസമായി ശമ്ബളം കിട്ടിയിട്ട്.വീട്ടിൽ അടുപ്പ് പുകയണം’-ജിജിമോൻ പറയുന്നു.
ജീവിതം നടുക്കടലിലായ കെ.എസ്‌ആര്‍ടിസി ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് ജിജി മോന്‍. 64 ദിവസമായി ഇവര്‍ക്ക് ശബളം ലഭിച്ചിട്ട്.