KeralaNEWS

രാജ്യത്തെ പുരോഗതിയുടെ പാതയിൽ കൊണ്ടുവരാൻ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് കഴിയുമെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ പുരോഗതിയുടെ പാതയിൽ കൊണ്ടുവരാൻ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് കഴിയുമെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ, ചൈന ആക്രമണം, വിലക്കയറ്റം എന്നിവയെക്കുറിച്ച് സംസാരിക്കാനാണ് കോൺ​ഗ്രസ് ആഗ്രഹിക്കുന്നത്. എന്നാൽ വേണ്ടെന്ന് വെക്കുകയാണ്. കാരണം ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ എന്നിവയെല്ലാം കടുത്ത സമ്മ‍ർദത്തിലാണ്. ഞങ്ങൾക്ക് ജനങ്ങളിലേക്ക് ഇറങ്ങുക എന്നതാണ് ഏക പോംവഴി. അതിനാൽ കോൺഗ്രസ് ഭാരത് ജോഡോ യാത്ര ആരംഭിക്കും. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ബിജെപിയെയും ആർഎസ്എസിനെയും പരാജയപ്പെടുത്തും. വിലക്കയറ്റത്തിനെതിരെ രാംലീല മൈതാനിയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ‘ഹല്ലാ ബോൽ’ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിഭജിക്കണമെന്നും അതിൽ നിന്നുള്ള ലാഭം കുറച്ച് വ്യവസായികൾക്കിടയിൽ പങ്കിടണമെന്നതാണ് നരേന്ദ്ര മോദിയുടെ പ്രത്യയശാസ്ത്രം.മോദി സർക്കാരിന്റെ നയങ്ങൾ രണ്ട് വൻകിട വ്യവസായികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. അവരുടെ പിന്തുണയില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു

Signature-ad

 

 

Back to top button
error: