CrimeNEWS

പഞ്ചാബില്‍ വനിതാ എം.എല്‍.എയ്ക്ക് ഭര്‍ത്താവിന്‍െ്‌റ മര്‍ദനം

പട്യാല: സ്ത്രീസുരക്ഷ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ, പഞ്ചാബില്‍ ഭരണകക്ഷി എം.എല്‍.എയെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്. ആംആദ്മി പാര്‍ട്ടി എം.എല്‍.എ. ബല്‍ജീന്ദര്‍ കൗറിനാണ് മര്‍ദ്ദനമേറ്റത്. തല്‍വണ്ടവി സാബോയില്‍നിന്ന് രണ്ടു വട്ടം എല്‍.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ബല്‍ജീന്ദര്‍. ജൂലൈ 10 ന് നടന്ന സംഭവത്തിന്‍െ്‌റ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനവുമായി ആളുകള്‍ രംഗത്തെത്തി. ചുറ്റിലും നില്‍ക്കുന്ന ആളുകളുമായി എം.എല്‍.എ. തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെയാണ് കസേരയില്‍ ഇരിക്കുകയായിരുന്ന ഭര്‍ത്താവ് സുഖ്‌രാജ് എം.എല്‍.എയ്ക്കു നേരേ പാഞ്ഞടുത്തതും ഇവരെ മര്‍ദിച്ചതും. ചുറ്റുമുണ്ടായിരുന്നവര്‍ ഇയാളെ പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു. അതേസമയം, എം.എല്‍.എയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മര്‍ദ്ദിച്ചവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുമെന്നും പഞ്ചാബ് വനിതാ കമ്മിഷന്‍ അധ്യക്ഷ മനീഷ ഗുലാത്തി വ്യക്തമാക്കി.

Check Also
Close
Back to top button
error: