NEWS

വീട്ടിലെ ചിലന്തി ശല്യം ഒഴിവാക്കാം

ചിലന്തി ശല്യം മിക്ക വീടുകളിലെയും പ്രശ്നമാണ്. വീടിന്റെ ഉമ്മറത്തും മൂലകളിലും വലകള്‍ നെയ്ത് വെച്ച്‌ ഇരകളെ കാത്തിരിക്കുന്ന ചിലന്തികളില്‍ ചിലപ്പോള്‍ വിഷമുള്ള ഇനങ്ങളും ഉണ്ടാകും.വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ഇവിടെ ചെയ്യാവുന്ന ആദ്യത്തെ കാര്യം. പൊടിപടലങ്ങള്‍ ഇല്ലാത്ത വീട്ടില്‍ ചിലന്തിയുടെ സാന്നിധ്യവും കുറവായിരിക്കും.
ഒരു ടീസ്പൂണ്‍ വെളുത്തുള്ളി നീര് വെള്ളവും ചേര്‍ത്ത് സ്‌പ്രേ ചെയ്യുന്നത് ചിലന്തി ശല്യം അകറ്റാന്‍ ഏറെ ​ഗുണം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്.
ഉണങ്ങിയ പുതിനയില ചതച്ച്‌ വെള്ളം ചേര്‍ത്ത് ചിലന്തി വരാനിടയുള്ള ഭാഗങ്ങളില്‍ തളിക്കാം. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോ​ഗിക്കുക.
ഒരു കുപ്പിയില്‍ വിനാഗിരിയും വെള്ളവും സമാസമം ചേര്‍ത്ത് ചിലന്തിവലയുള്ള ഭാഗത്ത് സ്‌പ്രേ ചെയ്യുക. അടുക്കളയിലും പ്രാണികള്‍ കടന്നുവരുന്ന ജനല്‍, വാതില്‍, വെന്റിലേഷന്‍ എന്നീ ഭാഗങ്ങളിലുമൊക്കെ സ്‌പ്രേ ചെയ്യാവുന്നതാണ്.

Back to top button
error: