KeralaNEWS

കേരളം പുരപ്പുറ സൗരോർജ്ജ രംഗത്ത് ആർജിച്ച നേട്ടത്തിന് കേന്ദ്ര റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ ആദരവ്

 

കെ.എസ്.ഇബി.എല്‍-ന് മറ്റൊരു പൊൻ തൂവൽ കൂടി.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡിയോടെ പുരപ്പുറ സോളാർ പ്ലാന്റുകള്‍ സ്ഥാപിച്ചതില്‍ KSEBL-ന്റെ മികച്ച പ്രകടനത്തിന് അംഗീകാരവും പ്രശംസയും അറിയിച്ചു.

Signature-ad

മറ്റ് സംസ്ഥാനങ്ങളില്‍ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പിലാക്കുന്ന ഏജൻസികൾക്ക് മാതൃകയാക്കാനും ഷോക്കേസ് ചെയ്യാനുമായി 6/9/22-ന് ഡൽഹിയിൽ നടക്കുന്ന ദേശീയ വർക്ക്ഷോപ്പിൽ പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ കേരളം സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ കേന്ദ്ര റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ ക്ഷണവും അര മണിക്കൂർ പ്രസന്റേഷൻ സ്ലോട്ടും KSEBL ന് ലഭിച്ചിട്ടുണ്ട്.

പുരപ്പുറം, ഭൗമോപരിതലം, ഫ്ലോട്ടിംഗ് സോളാർ എന്നിവ വഴി സംസ്ഥാനം ആർജ്ജിച്ച സൗരോർജശേഷി 604 മെഗാവാട്ടാണ്. അതിൽ 356 മെഗാവാട്ടും ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷമുള്ള 15 മാസം കൊണ്ട് കമ്മീഷൻ ചെയ്തതാണ്.

സംസ്ഥാനത്തെ പുരപ്പുറ സോളാർ പ്ലാന്റുകളുടെ സ്ഥാപിതശേഷി 328.77 മെഗാവാട്ടാണ്. അതിൽ 169.86 മെഗാവാട്ടും പൂർത്തിയായത് ഈ സർക്കാരിന്റെ കാലത്താണ്. KSEBL ന്റെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ സൗര പദ്ധതിയിൽ 61.82 മെഗാവാട്ടിന്റെ പ്ലാന്റുകളാണ് ഈ സർക്കാരിന്റെ കാലത്ത് സ്ഥാപിച്ചത്.

ഗാർഹിക ഉപഭോക്താക്കള്‍ക്കുള്ള സൗര സബ്സിഡി പദ്ധതി പ്രകാരം സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ചു തുടങ്ങിയതും ഈ സർക്കാരിന്റെ കാലത്താണ്. നാളിതുവരെ 13499 പുരപ്പുറങ്ങളിലായി 49.013 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാര്‍ പ്ലാന്റുകള്‍ സബ്സിഡി പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുണ്ട്. ഇത് ദേശീയതലത്തിൽ തന്നെ വലിയ ഒരു നേട്ടമാണ് എന്നാണ് ഈ നടപടിയിലൂടെ കേന്ദ്ര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ KSEBL ജീവനക്കാരെയും വൈദ്യുതി വകുപ്പ് മന്ത്രി ഹാര്‍ദ്ദവമായി അഭിനന്ദിച്ചു.

Back to top button
error: