NEWS

വേളാങ്കണ്ണി തീര്‍ത്ഥാടനം: കേരളത്തില്‍ നിന്നു നേരിട്ടുള്ള ബസ്, ട്രെയിന്‍ സര്‍വീസുകൾ

വേളാങ്കണ്ണിയില്‍ മറ്റൊരു തിരുന്നാള്‍ക്കാലത്തിനു കൂടി കൊടിയേറിയിരിക്കുകയാണ്.കിഴക്കിന്‍റെ ലൂര്‍ദ്ദ് എന്നു വിശേഷിപ്പിക്കപ്പെ‌ടുന്ന വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ ദേവാലയം ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രം കൂ‌ടിയാണ്.
എല്ലാ വര്‍ഷവും ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ് ഇവി‌ടുത്തെ മാതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ആരോഗ്യമാതാവെന്ന പേരില്‍ ആരാധിക്കുന്ന വേളാങ്കണ്ണി മാതാവിന്റെ സന്നിധിയിലെത്തി പ്രാര്‍ത്ഥിക്കുവാനാണ് വിശ്വാസികളിവി‌ടെയെത്തുന്നത്. 29-ാം തിയതി കൊടിയേറ്റോ‌ടുകൂടി ആരംഭിച്ച പെരുന്നാള്‍ ആഘോഷപൂര്‍വ്വമായ പ്രദക്ഷിണത്തോടെയാണ് വലിയ പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 8 ന് അവസാനിക്കുന്നത്. പത്ത് ലക്ഷത്തോളം വിശ്വാസികളെയാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന പെരുന്നാളിന് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും റോഡ് മാര്‍ഗ്ഗവും റെയില്‍മാര്‍ഗ്ഗവും എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടമാണ് വേളാങ്കണ്ണി. വേളാങ്കണ്ണി റെയില്‍വേ സ്റ്റേഷന്‍, നാഗപട്ടിണം റെയില്‍വേ സ്റ്റേഷന്‍ എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. കേരളത്തില്‍ നിന്നു വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകളും ബസ് സര്‍വീസുകളും ഉണ്ട്.
കേരളത്തില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ വേളാങ്കണ്ണിക്ക് പോകുവാന്‍ പറ്റിയത് എറണാകുളം-പുനലൂര്‍- ചെങ്കോട്ട- വേളാങ്കണ്ണി ‌എക്സ്പ്രസിനാണ്. പ്രതിവാര സ്പെഷ്യല്‍ ട്രെയിന്‍ ആയിരുന്ന ഇത് പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് ആഴ്ചയില്‍ രണ്ടു ദിവസം വീതമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.തിങ്കള്‍, ശനി ദിവസങ്ങളില്‍ എറണാകുളത്തു നിന്നു വേളാങ്കണ്ണിക്കും ഞായര്‍, ചൊവ്വാ ദിവസങ്ങളില്‍ വേളാങ്കണ്ണിയില്‍ നിന്നു തിരിച്ച് എറണാകുളത്തേയ്ക്കും സര്‍വീസ് നടത്തും.
എറണാകുളത്തു നിന്നും ശനി, തിങ്കള്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12:35ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ കോട്ടയം 01:40, ചങ്ങനാശേരി 02:03,തിരുവല്ല 02:13,ചെങ്ങന്നൂർ 2:23, മാവേലിക്കര 2:38, കായംകുളം 02:48, ശാസ്താംകോട്ട 03:14, കൊല്ലം 04:20, കുണ്ടറ 04:51, കൊട്ടാരക്കര 05:04, പുനലൂർ :05:40, തെന്മല :06:24, ചെങ്കോട്ട :07:55, കടയനല്ലൂർ :08:25, ശങ്കരൻകോവിൽ :09:01,രാജപാളയം :09:25,ശിവകാശി : 9:55,വിരുദനഗർ :10:28, അറുപ്പ്കോട്ടെ :10:48, കാരക്കുടി : പുലർച്ചെ 01:05, അരന്തഗി :01:48, പട്ട്കോട്ടൈ :02:20,അതിരാംപട്ടണം :02:39, തിരുത്തുറൈപൂണ്ടി :03:18, തിരുവാരൂർ :04:05, നാഗപട്ടണം :05:00 വഴി ഞായറാഴ്ച രാവിലെ 05:50 വേളാങ്കണ്ണിയിലെത്തും.
വേളാങ്കണ്ണിയില്‍ നിന്നും ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ വൈകിട്ട് 06:30ന് പുറപ്പെടുന്ന ‌ട്രെയിന്‍ നാടപട്ടണം :07:00,തിരുവാരൂർ :08:10,തിരുത്തുറൈപൂണ്ടി :09:00,അതിരാംപട്ടണം :09:38,പട്ട്കോട്ടൈ :09:55,അരന്തംഗി :10:43, കാരൈക്കുടി : 11:20,അറപ്പ്കോട്ടൈ : പുലർച്ചെ 01:18,വിരുദ്നഗർ :01:58, ശിവകാശി :02:23,രാജപാളയം :02:47, ശങ്കരൻകോവിൽ :03:16, കടയനല്ലൂർ :03:37, ചെങ്കോട്ട :04:15, തെന്മല :05:13, പുനലൂർ :06:50, കൊട്ടാരക്കര :07:32, കുണ്ടറ :07:45, കൊല്ലം :08:20, ശാസ്താംകോട്ട :08:49, കായംകുളം :09:23, മാവേലിക്കര :09:33, ചെങ്ങന്നൂർ :09:48, തിരുവല്ല :09:58, ചങ്ങനാശേരി :10:08, കോട്ടയം :10:30 വഴി എറണാകുളത്ത് 12:00 മണിക്ക് എത്തും.
എറണാകുളത്തു നിന്നും വേളാങ്കണ്ണി യാത്രയ്ക്ക് സ്ലീപ്പര്‍ ടിക്കറ്റിന് 485 രൂപയും ത്രീ ടയര്‍ എസിക്ക് 1315 രൂപയും ടൂ ടയര്‍ എസിക്ക് 1875 രൂപയുമാണ് നിരക്ക്.
വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് ബുധനാഴ്ച ദിവസങ്ങളില്‍ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 3.25 ന് പുറപ്പെടുന്ന ട്രെയിന്‍ ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, നാഗര്‍കോവില്‍, വള്ളിയൂര്‍. തിരുനെല്‍വേലി, വിരുദ്നഗര്‍, മധുരെ, ഡിണ്ടിഗല്‍,തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ വഴി പിറ്റേദിവസം അതായത് വ്യാഴാഴ്ച വേളാങ്കണ്ണിയിലെത്തും.
തിരുവനന്തപുരത്തു നിന്നും വേളാങ്കണ്ണി യാത്രയ്ക്ക് സ്ലീപ്പര്‍ ടിക്കറ്റിന് 435 രൂപയും ത്രീ ടയര്‍ എസിക്ക് 1195 രൂപയും ടൂ ടയര്‍ എസിക്ക് 1700 രൂപയുമാണ് നിരക്ക്.
ചങ്ങനാശ്ശേരി- വേളാങ്കണ്ണി ബസ്
ചങ്ങനാശേരിയില്‍ നിന്നും കോട്ടയം, തൃശൂര്‍, പാലക്കാട്, പളനി, ട്രിച്ച്, തഞ്ചാവൂര്‍ വഴി കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ എക്സ്പ്രസ് എയര്‍ബസ് സര്‍വീസ് ന‌ടത്തുന്നുണ്ട്.
ഉച്ചയ്ക്ക് 2.31ന് ചങ്ങനാശ്ശേരിയില്‍ നിന്നും യാത്ര ആരംഭിക്കുന്ന ബസ് 3.01 ന് കോട്ടയത്തും 7.01 ന് തൃശൂരും 9.01ന് പാലക്കാടും പിറ്റേന്ന് പുലര്‍ച്ചെ 7.31ന് വേളാങ്കണ്ണിയിലുമെത്തും. ചങ്ങനാശേരിയില്‍ നിന്ന് 17 മണിക്കൂറാണ് യാത്രാ സമയം. ടിക്കറ്റ് നിരക്ക് 718 രൂപ.

Back to top button
error: