NEWS

സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കേസില്‍ എം.ജെ. കൃഷ്ണപ്രസാദ് കീഴടങ്ങി

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കേസില്‍ ഒരുവര്‍ഷത്തിലധികമായി ഒളിവില്‍ക്കഴിയുന്ന മൂന്നാമത്തെ പ്രതി കോടതിയില്‍ കീഴടങ്ങി.

പൊറ്റമ്മല്‍ ഹരികൃഷ്ണന്‍ ഹൗസില്‍ എം.ജെ. കൃഷ്ണപ്രസാദാണ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (അഞ്ച്) കോടതിയില്‍ കീഴടങ്ങിയത്.

കേസിൽ മുഖ്യസൂത്രധാരനായ പി.പി. ഷബീറിനെയും കൂട്ടാളി അബ്ദുല്‍ ഗഫൂറിനെയും സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തതോടെ നില്‍ക്കക്കള്ളിയില്ലാതെ കൃഷ്ണപ്രസാദ് കീഴടങ്ങുകയായിരുന്നു. അബ്ദുല്‍ ഗഫൂറിനെയും കൃഷ്ണപ്രസാദിനെയും വിശദമായി ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അസി.കമ്മിഷണര്‍ എ.ജെ. ജോണ്‍സണ്‍ പറഞ്ഞു.

Signature-ad

 

 

രാജ്യത്തെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റാക്കറ്റുമായും വിേദശത്തെ കണ്ണികളുമായും ബന്ധമുള്ള മലപ്പുറം സ്വദേശി നിയാസ് കുട്ടശ്ശേരിയെക്കൂടി പിടികിട്ടാനുണ്ട്. നിയാസിനെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാന്‍ അന്വേഷണസംഘം ശ്രമംതുടങ്ങിയിട്ടുണ്ട്.

Back to top button
error: