CrimeNEWS

കിറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് റേഷന്‍ വ്യാപാരിക്ക് മര്‍ദ്ദനം; കീഴ്മാട്ടിലെ റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും

ആലുവ: കിറ്റ് നല്‍കിയില്ലെന്നാരോപിച്ച് റേഷന്‍ വ്യാപാരിക്ക് മര്‍ദ്ദനം. എറണാകുളം ആലുവ കീഴ്മാടാണ് സംഭവം. റേഷന്‍ കടയിലെ വിതരണക്കാരന്‍ അബുവിനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കിറ്റ് പൂര്‍ണമായി എത്തിയില്ലെന്നും എത്തിയത് തീര്‍ന്നുവെന്നും അറിയിച്ചപ്പോള്‍ ഷമീര്‍ എന്നയാള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ചവരെ കീഴ്മാട്ടിലെ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു.

Signature-ad

 

Back to top button
error: