കിളിമാനൂര്‍: വീട്ടുമുറ്റത്തെ കിണറ്റില്‍ കാല് വഴുതി വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.
നഗരൂര്‍, രാലൂര് കാവ്, വിളയില്‍ വീട്ടില്‍ സതീശന്, ചിഞ്ചു ദമ്ബതിമാരുടെ മൂത്ത മകന് ആനന്ദ് (10) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.30 മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന്, നടത്തിയ തെരച്ചിലില്‍ വീട്ടുമുറ്റത്തെ പൊക്കം കുറഞ്ഞ ആള് മറയുള്ള കിണറ്റില്‍ ചെരുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന്, ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും, ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയുമായി
മൃതദേഹം ചെളിയില്‍ തലകീഴായി പുതഞ്ഞ നിലയിലായിരുന്നു. വെള്ളം കോരുന്നതിനിടയില്‍ കാല്‍വഴുതി വീണതാകാമെന്നാണ് നിഗമനം, സംഭവത്തില്‍, മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു.