ലഡാക്കില്‍ നിന്ന് ചൈനീസ് സൈനികനെ പിടികൂടി
ന്യൂഡല്‍ഹി: ലഡാക്കിലെ ഡംചോക് മേഖലയില്‍ നിന്ന് ചൈനീസ് സൈനികനെ പിടികൂടി ഇന്ത്യന്‍ സുരക്ഷാസേന.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.ഇയാളില്‍ നിന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്തി.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിച്ച യാക്കിനെ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തി ലംഘനമുണ്ടായെന്നാണ് സംശയിക്കുന്നത്. ആറാം മോട്ടറൈസ്ഡ് ഇന്‍ഫന്ററി ഡിവിഷനില്‍ നിന്നുള്ളയാളാണ് സൈനികന്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സൈനികനെ ചൈനയ്ക്ക് കൈമാറുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഇന്ത്യ -ചൈന സൈനികസംഘര്‍ഷം കഴിഞ്ഞ മേയ് മുതല്‍ നിലനില്‍ക്കുകയാണ്. ജൂണില്‍ ഗല്‍വാന്‍ താഴ്വരയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. പിന്നീട് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പാംഗോങ്ങില്‍നിന്ന് പിന്‍വാങ്ങുന്നതായി ചൈന അറിയിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ അവര്‍ അതിര്‍ത്തിയില്‍ സേനാവിന്യാസം ശക്തമാക്കുകയായിരുന്നു.