പനാജി: ഗോവയിൽ വച്ച് ബിജെപി നേതാവ് സൊണാലി ഫോഗട്ട് മരിക്കാൻ ഇടയായത് അമിത അളവിൽ ലഹരി ഉള്ളിൽ ചെന്നത് മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഗോവയിലെ പാര്‍ട്ടിക്കിടെ ഒപ്പം ഉണ്ടായവരില്‍ ഒരാള്‍ കുടിക്കാനുള്ള പാനീയത്തില്‍ ലഹരിവസ്തു കലര്‍ത്തി സൊണാലിക്ക് നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
നേരത്തെ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു റിപ്പോർട്ട്.ഗോവയിലെ ക്ലബ്ബില്‍ സഹായി സുഖ്വിന്ദര് സിങ്ങിനും പിഎ സുധീര്‍ സാഗ്വാനും ഒപ്പം സൊണാലി പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പാര്‍ട്ടിക്കിടെ ഇവരില്‍ ഒരാള്‍ കുടിക്കാനുള്ള പാനീയത്തില്‍ ലഹരിവസ്തു കലര്‍ത്തി സൊണാലിക്ക് നല്‍കുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ഐജിപി ഓംവീര്‍ സിങ് ബിഷ്ണോയ് പറഞ്ഞു.
പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതായി ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.കേസില്‍ നേരത്തെ ഇരുവരെയും ഗോവ പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും ഹൃദയാഘാതം മൂലം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ഇരുവരും പറഞ്ഞിരുന്നത്.