NEWS

ലഹരിയുടെ മറവിൽ ലൈംഗിക ചൂഷണം; യുവതിയെ നാട്ടുകാർ പഞ്ഞിക്കിട്ടു

തിരുവനന്തപുരം: ബര്‍ത്ത് ഡേ പാര്‍ട്ടിയുടെയും ആഘോഷങ്ങളുടെയും മറവില്‍ ലൈംഗിക ചൂഷണത്തിന് പെണ്‍കുട്ടികളെ എത്തിച്ചുനൽകിയിരുന്ന യുവതിയെ നാട്ടുകാർ കൈകാര്യം ചെയ്ത് പോലീസിൽ ഏൽപിച്ചു

കന്യാകുമാരി കുളച്ചൽ സ്വദേശിനിയായ യുവതിക്കാണ് മര്‍ദനമേറ്റത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ഇവരുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവും ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു.

 

Signature-ad

 

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ഡിജെ പാർട്ടികളിലും മറ്റും എംഡിഎംഎയും കഞ്ചാവും പോലുള്ള ലഹരിമരുന്നുകളും പെൺകുട്ടികളെയും എത്തിച്ചു നൽകിയിരുന്ന കണ്ണികളിൽ ഒരാളാണ് അറസ്റ്റിലായ യുവതി.ലഹരിക്ക് അടിമകളായ പെൺകുട്ടികളെയാണ് ഇവർ ഇത്തരത്തിൽ എത്തിച്ചു നൽകിയിരുന്നത്.ഇവരിൽ ഭൂരിഭാഗവും കോളജ് വിദ്യാർത്ഥിനികളാണ്.

Back to top button
error: