KeralaNEWS

കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് സ്കൂളിലും ഹിജാബിന് വിലക്ക്, അഡ്മിഷൻ ലഭിച്ച പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകും

    കർണാടകത്തിനു പിന്നാലെ കേരളത്തിലും ശിരോവസ്ത്രത്തിന് വിലക്ക്. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് സ്കൂൾ അധികൃതർ കർശന നിലപാട് സ്വീകരിച്ചത്. ഇതിനെതിരെ വിദ്യാർഥി യുവജന സംഘടനകൾ ഇന്ന് സ്കൂളിനു മുന്നിൽ പ്രതിഷേധ യോഗം ചേർന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് വിദ്യാർത്ഥിയുടെ കുടുംബം.

   കോഴിക്കോട് പ്രൊവിഡൻസ് ഗോൾസ് ഹയർസെക്കൻഡറി സ്കൂളിൽ ശിരോവസ്ത്രം പാടില്ലെന്ന വാർത്ത വന്നതോടെ പ്രതിഷേധം ശക്തമായി. ശിരോവസ്ത്ര നിരോധനത്തിനെതിരെ എം.എസ്.എഫ് ഹരിത സ്കൂളിന് മുന്നിൽ ഇന്ന് പ്രതിഷേധ പ്രകടനം നടത്തി. വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഹരിത മുൻ സംസ്ഥാന പ്രസിഡൻറ് മുഫിദ തസ്നി ഫേസ്ബുക്കിൽ കുറിച്ചു. വിലക്കിനെതിരെ യൂത്ത് ലീഗും രംഗത്തെത്തി.

Signature-ad

ശിരോവസ്ത്ര നിരോധനത്തിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാനാണ് വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ തീരുമാനം. പ്ലസ് വൺ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനത്തിന് പോയപ്പോൾ സ്‌കൂൾ യൂണിഫോമിൽ ശിരോവസ്‌ത്രമില്ലെന്ന് പ്രൊവിഡൻസ് പ്രിൻസിപ്പൽ വിദ്യാർത്ഥിയെ അറിയിച്ചു.

Back to top button
error: