CrimeNEWS

കാറുകള്‍ കൂട്ടിയിടിച്ചു; സ്‌കൂള്‍ വിട്ട് അച്ഛനും സഹോദരിമാര്‍ക്കും ഒപ്പം മടങ്ങിയ നാലുവയസുകാരിക്ക് ദാരുണാന്ത്യം

വയനാട്: സ്‌കൂള്‍ വിട്ട് മടങ്ങിയ നാലുവയസുകാരി കാറപകടത്തില്‍ മരിച്ചു. വയനാട് കല്‍പ്പറ്റ മുണ്ടേരിയിലെ സ്‌കൂള്‍ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്‌കൂള്‍ അധ്യാപിക പ്രിന്‍സിയുടെയും ഇളയ മകളായ ഐറിന്‍ തെരേസയാണ് മരിച്ചത്.

അച്ഛനും സഹോദരിമാര്‍ക്കും ഒപ്പം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. മുട്ടില്‍ ദേശീയ പാതയില്‍ കൊളവയലിനടുത്ത് വച്ച് വിദ്യാര്‍ഥിനിയും സഹോദരിമാരും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടക്കുകയായിരുന്നു.

Signature-ad

വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് മരിച്ച ഐറിന്‍.

 

Back to top button
error: