CrimeNEWS

നാലുവര്‍ഷം ബംഗളുരുവില്‍ തുടര്‍ന്ന പ്രണയത്തില്‍നിന്ന് പിന്മാറി; റാന്നി പാലത്തില്‍നിന്ന് പമ്പയില്‍ചാടാന്‍ ചങ്ങനാശേരിക്കാരിയുടെ ശ്രമം; കുതിച്ചെത്തി തടയിട്ട് കേരളാ പോലീസ്

പത്തനംതിട്ട: പ്രണയെനെരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ചടുലനീക്കത്തിലൂടെ രക്ഷിച്ച് റാന്നി പോലീസ്. ചങ്ങനാശേരി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെയാണ് റാന്നി വലിയ പാലത്തില്‍നിന്നും പമ്പാ നദിയിലേക്കു ചാടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് രക്ഷപ്പെടുത്തി പിന്തിരിപ്പിച്ചത്. ഇന്നലെ െവെകുന്നേരം മൂന്നിനായിരുന്നു സംഭവം.

ബംഗളുരുവില്‍ നഴ്‌സിങ് പഠിക്കുന്ന യുവതി അവിടെവച്ച് റാന്നി സ്വദേശിയുമായി പ്രണയത്തിലായി. നാലുവര്‍ഷത്തിലേറെ നീണ്ട ഈ പ്രണയബന്ധത്തില്‍നിന്ന് പിന്മാറി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ റാന്നി സ്വദേശി തയാറെടുത്തു. ഇതോടെയാണ് യുവതി ഇന്നലെ റാന്നിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Signature-ad

ഉച്ചയോടെ റാന്നിയിലെത്തിയ യുവതി നദിയില്‍ ചാടി ജീവനൊടുക്കുകയാണെന്നു കാണിച്ച് നദിയുടേയും കരയിലുള്ള പമ്പ് ഹൗസിന്റെയും ഫോട്ടോകള്‍ യുവാവിന്റെ കുടുംബാംഗങ്ങള്‍ക്ക് അയച്ചു. ഇതുകണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ ഈ ഫോട്ടോകളും യുവതിയുടെ ഫോണ്‍ നമ്പരും വിവരങ്ങളും പോലീസിന് െകെമാറി. എന്നാല്‍ ഫോട്ടോയില്‍കണ്ട പമ്പ് ഹൗസ് ഏതാണെന്ന് കൃത്യമായി മനസിലാക്കാന്‍ ആദ്യം പോലീസിനായില്ല. റാന്നി ഐത്തലയിലെ പമ്പ് ഹൗസ് പരിസരത്ത് എത്തി തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. യുവതിയുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. എന്നാല്‍ െവെകാതെ വാട്ട്‌സാപ്പ് കോളില്‍ യുവതിയെ ലഭിച്ചു. പിന്നീട് ഫോണിലൂടെ അനുനയ നീക്കം നടത്തി.

യുവതി പലകുറി ഫോണ്‍ കട്ടാക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിക്കാതെ പോലീസ് സംസാരം തുടര്‍ന്നു. യുവതിയോടു ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെതന്നെ സമാന്തരമായി രക്ഷാപ്രവര്‍ത്തന നീക്കങ്ങളും പോലീസ് നടത്തിയിരുന്നു. ഇതിനിടെ യുവതി റാന്നി പാലത്തിലാണ് ഉള്ളതെന്നു മനസിലാക്കിയ പോലീസ് രണ്ടു സംഘമായി തിരിഞ്ഞ് രണ്ടുദിശകളില്‍ നിന്നും യുവതിയെ ലക്ഷ്യമാക്കി കുതിച്ചു. മറുവശത്ത് ഫോണില്‍ പെണ്‍കുട്ടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന പോലീസ് യുവാവുമായി സംസാരിക്കാമെന്നും സ്‌നേഹിച്ചവരാണെങ്കില്‍ വിവാഹം നടത്താന്‍ മുന്‍െകെ എടുക്കാമെന്നും വാഗ്ദാനം ചെയ്തു.

ആദ്യം തെല്ലു തണുത്തെങ്കിലും പിന്നീട് ആരുടേയും വാക്കുകളില്‍ വിശ്വാസമില്ലെന്നും ജീവനൊടുക്കുകയാണെന്നുമായി യുവതി. അപ്പോഴേക്കും പഴവങ്ങാടി കരയിലെത്തിയ പോലീസിന് പാലത്തില്‍ നില്‍ക്കുന്ന യുവതിയെ കാണാന്‍ കഴിഞ്ഞു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ യുവതിയുടെ പിന്നില്‍ പോലീസ് ജീപ്പ് സഡന്‍ബ്രേക്കിട്ടു.

ഈ സമയം പാലത്തിന്റെ െകെവരിയിലേക്കു കയറി ചാടാന്‍ യുവതി ശ്രമം നടത്തിയെങ്കിലും ചാടിയിറങ്ങിയ പോലീസ് പെണ്‍കുട്ടിയെ വലിച്ച് മാറ്റിയിരുന്നു. പോലീസുകാരെ മാന്തിയും കടിച്ചും കുതറിയും നദിയിലേക്കു ചാടാന്‍ യുവതി ശ്രമിച്ചെങ്കിലും എന്നാ നീക്കങ്ങളും പോലീസ് പൊളിച്ചു. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിച്ച യുവതിയെ പിതാവിനൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു. എസ്.ഐ: ഹരികുമാറിന്റെ നേതൃത്വത്തില്‍ പോലീസുകാരായ ജോണ്‍സി, എല്‍.ടി. ലിജു, അന്‍ജന തുടങ്ങിയവരടങ്ങിയ സംഘമാണ് യുവതിയെ രക്ഷിച്ചത്.

Back to top button
error: