NEWS

തിരുവോണം ബമ്പർ;30 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാനൊരുങ്ങി ഭാഗ്യക്കുറി വകുപ്പ്

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ തീരാറായ സാഹചര്യത്തിൽ 30 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാനൊരുങ്ങി ഭാഗ്യക്കുറി വകുപ്പ്.
ഒരു മാസം മുൻപാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പന ആരംഭിച്ചത്.ആദ്യഘട്ടത്തിൽ അച്ചടിച്ച അറുപത് ലക്ഷം ടിക്കറ്റിന്റെ അൻപത് ശതമാനത്തോളം ടിക്കറ്റുകൾ വിറ്റൊഴിഞ്ഞ സാഹചര്യത്തിലാണ് ഇത്.
കഴിഞ്ഞ വർഷത്തെക്കാൾ മികച്ച വിൽപ്പനയാണ് ഇത്തവണ നടക്കുന്നത്.എല്ലാ വർഷവും ഓണത്തോടടുത്ത ദിവസങ്ങളിലാണ് ടിക്കറ്റ് വിൽപ്പന ഏറ്റവും കൂടുതൽ നടക്കുന്നത്.അതിനാൽ, അടുത്ത മാസം ആദ്യ വാരം ടിക്കറ്റ് വിൽപ്പന കുതിച്ചുയരുമെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ പ്രതീക്ഷ.
നറുക്കെടുപ്പിന് ഇനി ഒരു മാസം കൂടി അവശേഷിക്കുന്ന സാഹചര്യത്തിലാണ് 30 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാനുള്ള തീരുമാനം ഉണ്ടായത്.90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനാണ് അനുമതിയുള്ളത്.

Back to top button
error: