കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി നാരായണനെ ദേവസ്വം ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. സി.പി.ഐ നേതാവാണ് എം.ജി നാരായണൻ. ഇന്ന് (തിങ്കൾ) ഓഫീസിലെത്തിയിരുന്നില്ല. പകൽ നേരങ്ങളിൽ വിശ്രമിക്കാനായി ദേവസ്വം ആസ്ഥാനത്തിന് സമീപത്ത് തന്നെയുള്ള ക്വാർട്ടേഴ്സിലേക്കാണ് ബോർഡ് അംഗങ്ങൾ പോകാറുള്ളത്. ഇതനുസരിച്ച് നാരായണൻ ക്വാർട്ടേഴ്സിൽ പകൽ നേരത്തുണ്ടായിരുന്നു. വൈകീട്ട് ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദീർഘകാലം വനജ മിൽ തൊഴിലാളിയും എ.ഐ.ടി.യു.സി യൂണിയൻ സെക്രട്ടറിയുമായിരുന്നു. വില്ലടം പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗവും കിസാൻസഭ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമാണ് നാരായണൻ