ദോഹ: ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി. ആപ്പിള്‍ ഉകരണങ്ങള്‍ ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനായ 15.6.1ലേക്ക് അപ്ഡേറ്റ് ചെയ്‍ത് സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഗുരുതരമായ ചില സുരക്ഷാ വീഴ്‍ചകള്‍ അടുത്തിട കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു അറിയിപ്പ്.
توصي الوكالة الوطنية للأمن السيبراني بتحديث الأنظمة المستخدمة في أجهزة Apple لنسخة IOS 15.6.1، تجنبًا لأي مخاطر أمنية أو تهديدات محتملة وذلك عقب اكتشاف ثغرات خطيرة في نظام أبل بحسب الشركة#الوكالة_الوطنية_للأمن_السيبراني pic.twitter.com/OCjZI7mE9c
— الوكالة الوطنية للأمن السيبراني (@NcsaQatar) August 20, 2022
‘ഐഫോണുകള്‍, ഐപാഡുകള്‍, മാക്കുകള്‍ എന്നിവയില്‍ ഗുരുതരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയെന്നും സൈബര്‍ ആക്രമങ്ങളുണ്ടായാല്‍ ഈ ഉപകരണങ്ങളുടെ പൂര്‍ണ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക് ലഭ്യമാവുമെന്നും’ കഴിഞ്ഞയാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ ആപ്പിള്‍ പറഞ്ഞിരുന്നു. ഈ സുരക്ഷാ പ്രശ്നം തരണം ചെയ്യാനാണ് ആപ്പിള്‍ പുതിയ അപ്ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. താഴെ പറയുന്ന വേര്‍ഷനുകള്‍ക്കാണ് ആപ്പിള്‍ പുതിയ അപ്ഡേറ്റുകള്‍ ശുപാര്‍ശ ചെയ്യുന്നത്.
Safari 15.6.1
macOS Big Sur
macOS Catalina
watchOS 8.7.1
Apple Watch Series3
IOS 15.6.1 – iPad 15.6.1
iPhone6ഉം അതിന് ശേഷമുള്ള മോഡലുകളും
iPad Pro (എല്ലാ മോഡലുകളും)
iPad Air 2
iPad 5th generation
iPad mini 4
iPod touch (7th generation)
macOS Monterey 12.5.1
macOS Monterey
എത്രയും വേഗം തന്നെ ആപ്പിള്‍ ഉപകരണങ്ങള്‍ അപ്‍ഡേറ്റ് ചെയ്യണമെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരും അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ അപ്‍ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടില്ലാത്ത ആപ്പിള്‍ ഉകരണങ്ങളില്‍ ഹാക്കര്‍മാര്‍ക്ക് പൂര്‍ണ നിയന്ത്രണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നുാണ് വിദഗ്ധരുടെ അഭിപ്രായം.