NEWSWorld

അമ്മയാകുന്നത് ഒരു കുറവല്ല, വിശ്വസുന്ദരിപ്പട്ടത്തിന് ഇനി അമ്മമാര്‍ക്കും വിവാഹിതര്‍ക്കും മത്സരിക്കാം

ടുവില്‍ മിസ് യൂണിവേഴ്‌സ് സംഘാടകരും തിരുത്തി, അമ്മയാകുന്നത് ഒരു കുറവല്ല. വിശ്വസുന്ദരി പട്ടത്തിനായി ഇനി അമ്മമാര്‍ക്കും വിവാഹിതരായ സ്ത്രീകള്‍ക്കും മത്സരിക്കാം. ഇതു സംബന്ധിച്ച നിബന്ധനകളില്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ സംഘാടകര്‍ തീരുമാനമെടുത്തതായാണ് വിവരം.

ഇതുവരെ 18-നും 28-നും ഇടയില്‍ പ്രായമുള്ള അവിവാഹിതരേയും കുട്ടികളില്ലാത്തവരേയും മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുള്ളു. മിസ് യൂണിവേഴ്സ് നേടുന്ന കാലയളവില്‍ വിവാഹിതയാകരുതെന്നും ഗര്‍ഭിണിയാകരുതെന്നും നിബന്ധനയുമുണ്ട്.

Signature-ad

ഈ നിബന്ധനകളിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. അടുത്ത വര്‍ഷത്തെ മത്സരം മുതല്‍ ഇതു നിലവില്‍ വരുമെന്ന് സംഘാടകര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിലവിലെ പ്രായപരിധി അതുപോലെ തുടരും. 160 ലോകരാജ്യങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നുമായാണ് വിശ്വസുന്ദരി പട്ടത്തിന് മാറ്റുരയ്ക്കാന്‍ മത്സരാര്‍ഥികള്‍ എത്താറുള്ളത്.

പുതിയ തീരുമാനത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും നേരത്തേയുള്ള നിബന്ധനകള്‍ സ്ത്രീവിരുദ്ധം ആയിരുന്നെന്നും മിസ് യൂണിവേഴ്സ് 2020 കിരീടം നേടിയ ആന്‍ഡ്രിയ മെസ പറയുന്നു. നേതൃസ്ഥാനങ്ങളില്‍ വനിതകള്‍ എത്തുന്ന ഈ കാലത്ത് സുന്ദരിപ്പട്ടങ്ങള്‍ അമ്മമാര്‍ക്കും തുറന്നുകൊടുക്കേണ്ട സമയമാണിതെന്നും മെസ കൂട്ടിച്ചേര്‍ത്തു. 2021-ല്‍ ഇന്ത്യയുടെ ഹര്‍നാസ് സന്ധുവാണ് വിശ്വസുന്ദരി പട്ടം നേടിയത്.

Back to top button
error: