NEWS

ഷാജഹാന്‍ വധം; അന്വേഷണം ബിജെപി നേതാക്കളിലേക്ക് 

പാലക്കാട് :സിപിഐഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാന്‍ വധക്കേസിന്റെ അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നതായി സൂചന.

കേസില്‍ പ്രതികളായവര്‍ ഷാജഹാനെ കൊലപ്പെടുത്തുന്നതിന്റെ മുന്‍പും ശേഷവും ബിജെപി ജില്ലാ നേതാവിനെ അടക്കമുള്ളവരെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മരുതറോഡ്, മലമ്ബുഴ പഞ്ചായത്തുകളിലെ അഞ്ച് പ്രാദേശിക നേതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും ചെയ്തു.

കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കല്ലേപ്പുള്ളി കുറുപ്പത്ത് വീട്ടില്‍ ആവാസ്, മലമ്ബുഴ സ്വദേശി ജിനീഷ്, കുന്നംകാട് സ്വദേശികളായ സിദ്ധാര്‍ഥന്‍, ബിജു എന്നിവര്‍ സജീവ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഷാജഹാനെ വധിക്കാന്‍ ആയുധം നല്‍കിയ ആവാസ് ആര്‍എസ്‌എസിന്റെ കല്ലേപ്പുള്ളി ശാഖാ മുഖ്യശിക്ഷക് ആയി പ്രവര്‍ത്തിച്ച്‌ വ്യക്തിയാണ്. ജിനീഷ് ബിജെപിയുടെ ചേമ്ബന ബൂത്ത് പ്രസിഡന്റുമായിരുന്നു.

Signature-ad

 

 

കൃത്യത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മലമ്ബുഴ കവയിലെ ചേമ്ബനയിലും ആയുധങ്ങള്‍ കണ്ടെടുത്ത വിളയംപൊറ്റയിലുമെത്തി അന്വേഷണസംഘം ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ചേമ്ബനയില്‍ നടത്തിയ തെളിവെടുപ്പിനിടെ നാലു ഫോണുകളും കണ്ടെടുത്തു. പാറകെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകള്‍.

Back to top button
error: