തിരുവനന്തപുരം മ്യൂസിയം റോഡിൽ 15 വർഷമായി വ്യാപാരം നടത്തുന്ന കച്ചവടക്കാരുടെ സ്വപ്ന പദ്ധതി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിച്ചു.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 2.78 കോടി രൂപ ചെലവാക്കിയാണ് കച്ചവടക്കാർക്ക് വെൻഡിംഗ് സോൺ നിർമ്മിച്ചത്. ഇവിടെ 44 കച്ചവടക്കാരെ പുനരധിവസിപ്പിക്കും.
വെൻഡിംഗ് സോൺ ചുറ്റും ലാൻഡ്‌സ്‌കേപ്പ്,കാൽ നടക്കാർക്കായി 7.5 മീറ്റർ വീതിയുള്ള ഫുഡ് പാത്ത്, പ്രീ ഫാബ്രിക്കേറ്റഡ് ഷോപ്പുകൾ, ഇരിപ്പിടം,
കുടിവെള്ള കിയോസ്ക്ക്, മാലിന്യം വേർതിരിക്കുന്നതിനുള്ള ബിൻ , കോമൺ വാഷ് ഏര്യ, പാർക്കിംഗ് ഏര്യ, ഇ ഓട്ടോ പാർക്കിംഗ് ഏര്യ, എൽ ഇ ഡി ഡിസ്പ്ലേ സംവിധാനം എന്നിവയും ഒരുക്കിയിടുണ്ട്.