കൊച്ചി:മകനെ കൈയേറ്റം ചെയ്യുന്നത് തടയാനെത്തിയ പിതാവ് മര്‍ദനമേറ്റ് മരിച്ചു. നീറിക്കോട് ആറയില്‍ റോഡ് കൊല്ലന്പറമ്ബില് കുമാരന്റെ മകന് വിമല്‍ (54) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അക്രമം ഉണ്ടായത്.വിമലിന്റെ മകന് രോഹിത് വീടിന്റെ മുന്‍വശത്തെ വഴിയില്‍നിന്ന് സുഹൃത്തുമായി സംസാരിക്കുന്നതിനിടെ അതുവഴി വന്ന ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ ചേർന്ന് മർദ്ദിക്കുകയായിരുന്നു.
ബഹളംകേട്ട് വീട്ടില്‍നിന്ന് ഇറങ്ങിവന്ന വിമല്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമികളുടെ അടിയേറ്റ് വീഴുകയായിരുന്നു.ഉടൻതന്നെ വിമലിനെ പറവൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.