ഗുരുവായൂര്‍-
വൈറ്റില റൂട്ടില്‍ സര്‍വീസ് നടത്തുന്ന നര്‍മദ ബസിന്റെ ഡ്രൈവര്‍ പള്ളിപ്പുറം ചെറായി വാരിശേരി വീട്ടില്‍ ടിന്റു (40), കണ്ടക്ടര്‍ തൃക്കാക്കര കങ്ങരപ്പടി
യില്‍ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട പെരുനാട് മുഴിക്കല്‍ വലിയവീട്ടി
ല്‍ മിഥുന് മോഹന്‍ (40) എന്നിവരാണ് അറസ്റ്റിലായ
ത്. വ്യാഴാഴ്ച രാത്രി എട്ടിന് പറവൂര്‍ മുനിസിപ്പല്‍ കവലയ്ക്ക് സമീപമായിരു
ന്നു സംഭവം.
കൊച്ചി കരുവേലിപ്പടി കിഴക്കേപറമ്ബില്‍ ഫര്‍ഹാനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ബസിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ തര്‍ക്കമുണ്ടാകുകയും ബസ് ഡ്രൈവര്‍ ടിന്റു കത്തിയുമായി ഫര്‍ഹാനെ ആക്രമിക്കുകയുമായിരുന്നു.
സംഭവം കണ്ട ഫര്‍ഹാന്റെ അച്ഛന് ഫസലുദീന് (54) സംഭവസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.