ചെറുതോണി: വാഹനമോടിക്കുന്നതിനിടെ ലൈവ് ”ഷോ” ഇറക്കിയ യുവാവിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് ആര്.ടി.ഒ. ഇടുക്കി നായരുപാറ സ്വദേശി പുത്തന്‍പുരയില്‍ പി.ആര്. വിഷ്ണുവിനെയാണ് ആര്‍ടിഒ ശിക്ഷിച്ചത്.
മൊെബെല്‍ ഫോണില്‍ ഫെയ്സ്ബുക്ക് െലെവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ചതിനാണ് നടപടി. ഇയാളുടെ െലെസന്‍സ് സസ്പെന്‍ഡ് ചെയ്തതിനോടൊപ്പം ഐഡി ടിആര്‍ ട്രെയിനിങ്ങിന് വിടാനും ഇടുക്കി ആര്.ടി.ഒ: ആര്. രമണന് ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് നടപടിക്കിടയാക്കിയ സംഭവമുണ്ടായത്.
വിഷ്ണു തന്റെ എന്‍ഫീല്‍ഡ് െബെക്കില്‍ ചെറുതോണിയില്‍നിന്നും െപെനാവിനുള്ള വഴിയിലൂടെ മൊെബെലില്‍ സോഷ്യല്‍ മീഡിയ െലെവ് ഇട്ട് വാഹനം ഓടിക്കുകയായിരുന്നു ഷാജി പാപ്പന് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് െലെവ് പുറത്തുവിട്ടത്.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഇടുക്കി ആര്.ടി.ഒ ആര്. രമണന് ഇയാളെ വിളിച്ചു വരുത്തുകയും നടപടിയെടുക്കുകയും ആയിരുന്നു. ഡ്രൈവര്‍മാരെ നേര്‍പാതയിലാക്കുന്ന ഐ.ഡി.റ്റി.ആര്. ട്രെയിനിങ്ങിന് ഇയാള്‍ സ്വന്തം ചെലവില്‍ പോകാനും ആര്.ടിഒ. നിര്‍ദേശിച്ചിട്ടുണ്ട്. അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്ങുകള്‍ അനുവദിക്കുകയില്ലെന്നും ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തികളും നിരീക്ഷിച്ചുവരികയാണെന്നും ആര്.ടി.ഒ. പറഞ്ഞു.