NEWS
എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്നു മെഡിക്കൽ ബുള്ളറ്റിൻ,നടുവേദനയ്ക്ക് ന്യൂറോ വിദഗ്ധന്മാരുടെ അഭിപ്രായം തേടണം
എം. ശിവശങ്കറിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്. അല്പം മുമ്പ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് വിശദ വിവരങ്ങൾ.രക്തസമ്മർദ്ദം സാധാരണ നിലയിൽ ആയി.കടുത്ത നടുവേദന ഉണ്ട്.ന്യൂറോ വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും ബുള്ളറ്റിൻ വ്യക്തമാക്കുന്നു.ശിവശങ്കർ ആശുപത്രിയിൽ തുടരും.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഉയർന്ന രക്തസമ്മർദ്ദം ശിവശങ്കറിന് ഉണ്ടായിരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാകുന്നു. ഇ സി ജിയിലും വ്യതിയാനം ഉണ്ടായിരുന്നതായി ബുള്ളറ്റിൻ ചൂണ്ടിക്കാട്ടുന്നു.
https://youtu.be/7JNV5Yy1CWw