NEWS

കസ്റ്റംസ് ലക്‌ഷ്യം വെക്കുന്നത് ശിവശങ്കറിന്റെ അറസ്റ്റ് തന്നെയെന്ന് സൂചന ,കസ്റ്റംസ് സംഘം ആശുപത്രിയിൽ

എം ശിവശങ്കർ ചികിത്സയിൽ ഉള്ള ആശുപത്രിയിലേയ്ക്ക് കസ്റ്റംസ് സംഘം എത്തി .ശിവശങ്കറിന്റെ ആരോഗ്യനിലയിൽ പുരോഗതി കസ്റ്റംസ് സംഘം ചോദിച്ചറിഞ്ഞു .ചികിത്സയിൽ കഴിയുന്ന ശിവശങ്കറിനെ ആഞ്ജിയോഗ്രാമിന്‌ വിധേയനാക്കി .ശിവശങ്കറിന്‌ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്നാണ് നിഗമനം .

സ്വർണക്കടത്ത് ,ലോക്കർ ഇടപാട് ,വിദേശത്തേയ്ക്ക് ഡോളർ കടത്ത് എന്നീ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് സംഘം എത്തിയത് .നേരിട്ടെത്തി നോട്ടീസ് നൽകി ചോദ്യം ചെയത് അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ ആയിരുന്നു കസ്റ്റംസ് പദ്ധതി എന്നാണ് റിപ്പോർട്ട് .എന്നാൽ കസ്റ്റംസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല .

അതേസമയം സ്വപ്ന സുരേഷിനെയും സരിത്തിനെയും പ്രതിയാക്കി കസ്റ്റംസ് പുതിയ കേസ് രെജിസ്റ്റർ ചെയ്തു .പ്രതികൾ വിദേശത്തേയ്ക്ക് 1 .9 ലക്ഷം ഡോളർ കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ് .ഈ കേസുമായി ശിവശങ്കറാണ് ബന്ധമുണ്ടെന്നാണ് കസ്റ്റംസ് നിഗമനം .

Back to top button
error: