പിടിമുറുക്കി കോവിഡ്:കേന്ദ്ര സംഘം കേരളത്തിലേക്ക്
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബംഗാളിനേയും ഡല്‍ഹിയേയും മറി കടന്ന് കേരളം കുതിക്കുന്നു. കേരളത്തില്‍ ആകെ കോവിഡ് ബാധിതരായവരുടെ എണ്ണം 3.25 ലക്ഷമായി. ഇതില്‍ 2.29 ലക്ഷം ആളുകളുടെ രോഗം ഭേദമായതും മരണനിരക്ക് കുറവാണെന്നതും മാത്രമാണ് ആകെ ആശ്വാസത്തിന് വകയുള്ളത്. നിലവില്‍ 95,008 പേരാണ് കേരളത്തില്‍ ചികിത്സയിലുള്ളത്. ഉയര്‍ന്ന കോവിഡ് സ്ഥിതീകരണ കണക്ക് കേരളത്തിന് വലിയ ഭീഷണിയാണ്.
കേരളം ഉള്‍പ്പടെ കോവിഡ് പ്രതിദിന കണക്ക് വര്‍ധിച്ച അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയക്കും. കേരളം, കര്‍ണാടക, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഉന്നതതല സംഘം എത്തുന്നത്. പ്രതിദിന കണക്കുകളുടെ എണ്ണം, സ്ഥിരീകരണ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയക്കുന്നത്.
കേരളത്തില്‍ ഇന്നലെ പോസിറ്റീവ് ആയവരുടെ എണ്ണം 7283 ആണ്. ഇതില്‍ 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതില്‍ തന്നെ 1158 പേരുടെ ഉറവിടം വ്യക്തമല്ലന്നതും ആശങ്കയുളവാക്കുന്ന ഘടകമാണ്. 250 ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ബാധിതരായി എന്നത് ഏറെ പേടിയോടെ മാത്രമേ നോക്കി കാണാന്‍ സാധിക്കു. കേരളത്തില്‍ ഇന്നലെ 6767 പേര്‍ക്ക് കോവിഡ് നെഗറ്റീവായിരുന്നു