NEWS

വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റിൽ

എടപ്പാള്‍: ബൈക്കില്‍ എത്തി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റിലായി. മഞ്ചേരി കാരകുന്ന് സ്വദേശി കടവല്‍ നിസാര്‍ (31), പയ്യനാട് സ്വദേശി വെള്ളാട്ടില്‍ ഷിയാസ് (35) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ ഗോള്‍ഡന്‍ മോട്ടോഴ്സിന് സമീപമുള്ള ഇടവഴിയില്‍ വെച്ചാണ് പ്രതികള്‍ ബൈക്കില്‍ വന്ന് ഉദിനിക്കര വിളക്കത്ര വളപ്പില്‍ നളിനിയുടെ രണ്ട് പവന്‍ മാല അപഹരിച്ചത്.പ്രതികള്‍ക്കെതിരെ മലമ്ബുഴ, മണ്ണാര്‍ക്കാട്, ഒല്ലൂര്‍, പുതുക്കാട്, വൈക്കം പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: