പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍ സ്മാര്‍ട്ടാണ്. ഇത് ചാര്‍ജിങ് കപ്പാസിറ്റി 100% ആയിക്കഴിഞ്ഞാല്‍ അതിനുള്ളിലെ ചിപ്പ് പിന്നീടുള്ള ചാര്‍ജിങ് തടയും. അതുകൊണ്ടുതന്നെ, ഫോണ്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്തിടുന്നതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ല.പറയുന്നത് കാലി ഫോര്ണിയന് കമ്ബനിയായ ഐഫിക്‌സിറ്റ് മേധാവി കൈല്‍ വിയന്‍സാണ്.
‘ബാറ്ററിയുടെ ആയുസ് നിര്‍ണയിക്കുന്നത് സൈക്കിള്‍ കൗണ്ടിനെയും ബാറ്ററി എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെയും ബാറ്ററിക്ക് നിങ്ങള്‍ എത്രത്തോളം ജോലി നല്‍കുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും.’ അദ്ദേഹം പറയുന്നു.
എത്രതവണ ഒരു സ്മാര്‍ട്ടഫോണ്‍ ഫുള്‍ ചാര്‍ജ് ആയി എന്നതിനെയാണ് സൈക്കിള്‍ കൗണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് നമ്മള്‍ ബാറ്ററി പകുതി തീര്‍ന്നപ്പോഴാണ് ചാര്‍ജ് ചെയ്യുന്നതെങ്കില്‍ പകുതിയാണ് റീചാര്‍ജ് ചെയ്യപ്പെടുന്നത്. അങ്ങനെ വരുമ്ബോള്‍ അത് ഹാഫ് സൈക്കിള്‍ ആണ്.
ബാറ്ററി ഫുള്‍ ആയശേഷവും ചാര്‍ജില്‍ ഇട്ടുവയയ്ക്കുമ്ബോള്‍ ഈ സൈക്കിളുകളില്‍ യാതൊരു വ്യത്യാസവും വരുന്നില്ല. സൈക്കിളില്‍ വ്യത്യാസം വരുന്നത് നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു.
‘ഉപയോഗിക്കുന്തോറും ബാറ്ററി ലൈഫില്‍ കുറവു വരുമെന്നത് ശരിയാണ്.അല്ലാതെ ഫുൾ ചാർജ്ജ് ആയശേഷവും കുത്തിയിടുന്നതുകൊണ്ട് യാതൊന്നും സംഭവിക്കില്ല.പക്ഷെ നല്ല കമ്പനികളുടെ ആവണമെന്ന് മാത്രം.’-അദ്ദേഹം കൂട്ടിച്ചേർത്തു.