കോട്ടയം: കോട്ടയം എന്‍ സി സി ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.എന്‍. സാജനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോട്ടയം കഞ്ഞികുഴിയിലെ എന്‍ സി സി ഗ്രൂപ്പ് ഓഫീസില്‍ ആണ് സംഭവം. വൈക്കം സ്വദേശിയായ സാജന് എന്‍സിസിയുടെ കോട്ടയം ഗ്രൂപ്പിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. കോട്ടയത്തെ എന്‍സിസി ആസ്ഥാനത്തോട് ചേര്‍ന്ന സ്വകാര്യ മുറിയില്‍ 12.30 നാണ് മൃതദേഹം കണ്ടത്.
എന്‍സിസിയില്‍ വരും മുന്‍പ് കരസേനയുടെ ഗൂര്‍ഖ റജിമെന്റിലെ കമാന്‍ഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സാജന്. ഡെപ്യൂട്ടേഷനില്‍ 2021 സെപ്തംബറിലാണ് എന്‍സിസിയില്‍ എത്തിയത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.