NEWS

ഉത്തർപ്രദേശിലെ തിരംഗയാത്രയില്‍ നാഥൂറാം വിനായക് ഗോഡ്‌സേയുടെ ചിത്രം

ലക്നൗ :ഉത്തര്‍പ്രദേശില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ നടത്തിയ തിരംഗയാത്രയില്‍ നാഥൂറാം വിനായക് ഗോഡ്‌സേയുടെ ചിത്രം.
സ്വാതന്ത്ര്യദിനത്തിൽ നടന്ന തിരംഗയാത്രയിലാണ് ഗാന്ധിഘാതകൻ ഗോഡ്‌സേയുടെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്.
അതേസമയം ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉയരുന്നത്.
ഇങ്ങനെയൊക്കെ ആകുകയാണ് ഇവിടത്തെ കാര്യങ്ങള്‍.ഗാന്ധി ഘാതകന്റെ സ്മരണാഞ്ജലിയായി തിരംഗായാത്രകള്‍ മാറുകയാണ്.ഇനിയും ബിജെപിക്കായി വോട്ട് ചെയ്യാന്‍ നില്‍ക്കുന്നവര്‍ക്ക് ഇതില്‍ ഒരസ്വസ്ഥതയും തോന്നുന്നില്ലേ എന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാം തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇതാ, ഇങ്ങനെയൊക്കെയാവുകയാണ് ഇവിടത്തെ കാര്യങ്ങള്‍! ഗാന്ധി ഘാതകന്റെ സ്മരണാഞ്ജലിയായി തിരംഗായാത്രകള്‍ മാറുകയാണ് മോഡിയുടേയും യോഗിയുടേയും നാട്ടില്‍. എന്റെ ചോദ്യം ഇത്തവണ മതനിരപേക്ഷ വാദികളോടല്ല. സ്വയം നിഷ്‌ക്കളങ്കരെന്ന് നടിച്ച്‌ ബിജെപിയെ ഇപ്പോഴും പിന്തുണക്കുന്നവരോട്, ഇനിയും ബിജെപിക്ക് വോട്ട് ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നവരോടായി ചോദിക്കട്ടെ, നിങ്ങള്‍ക്കിതില്‍ ഒരസ്വസ്ഥതയും തോന്നുന്നില്ലേ? നിങ്ങള്‍ക്കല്‍പ്പമെങ്കിലും കുറ്റബോധം തോന്നുന്നില്ലേ?

Signature-ad

 

 

നെഹ്രുവിനോടും കോണ്‍ഗ്രസിനോടും മതേതരത്വമെന്ന ആശയത്തോടുമൊക്കെ നിങ്ങള്‍ നിരന്തരം കാണിക്കുന്ന വെറുപ്പും വിദ്വേഷവും നിങ്ങള്‍ക്ക് മഹാത്മാ ഗാന്ധിയോടും അതേ അളവിലുള്ള വെറുപ്പിനെ മറച്ചു പിടിക്കാനുള്ള ഒരു താത്ക്കാലിക തന്ത്രം മാത്രമല്ലേ? നെഹ്രു കഴിഞ്ഞാല്‍ നിങ്ങളുടെ യഥാര്‍ത്ഥ ടാര്‍ഗറ്റ് ഗാന്ധി തന്നെയല്ലേ?ആത്മവഞ്ചനയില്ലാതെ ഇതിന് ഉത്തരം നല്‍കാന്‍ കഴിയുന്ന ഒരു ബിജെപിക്കാരനെങ്കിലും ഇവിടെയുണ്ടോ?

Back to top button
error: