NEWS

ദിവസവും മത്തി കഴിക്കണമെന്ന് പറയുന്നതിന് പിന്നിൽ

മ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി അഥവാ ചാള. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങൾ ഏറെയാണ്.മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണ്.

ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്‌മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Signature-ad

ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി പകര്‍ന്നു നല്‍കുന്ന എനര്‍ജി മറ്റ് മത്സ്യങ്ങളില്‍ നിന്ന് ലഭിക്കില്ല. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉതകുന്ന പറ്റിയ മരുന്നുമാണ്. മത്തിയുടെ മുള്ളും തലയും വിറ്റാമിന്റെ കലവറ കൂടിയാണ്.

 

മത്തി കുട്ടികള്‍ക്ക് കൊടുക്കുന്നതും അവരുടെ തലച്ചോര്‍ വികസിക്കുന്നതിന് സഹായിക്കുന്നു. തടി കുറയ്ക്കാനും മത്തി സഹായിയ്ക്കുന്നു.രക്തം കട്ട പിടിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളെ മത്തി ഇല്ലാതാക്കുന്നു.

മത്തി മുളകിട്ടത്
 
 
ആദ്യമായി, ചൂടായ എണ്ണയിൽ കടുകും ഉലുവയും പൊട്ടിക്കുക, അടുത്തതായി കറിവേപ്പിലയും പച്ചമുളകും ഇട്ട  ശേഷം ചെറിയ ചുവന്നുള്ളി,  വെളുത്തുള്ളി,  ഇഞ്ചി ചെറുതായി അരിഞ്ഞു  വഴറ്റുക,  പിന്നീട് മുളക് പൊടി,  കശ്മീർ മുളകുപൊടി മഞ്ഞൾ പൊടി  കറിക്ക്  കൊഴുപ്പ് ഉണ്ടാകാൻ കുറച്ചു മല്ലിപൊടി എന്നിവ ചേർത്ത് ചെറുതീയിൽ ചൂടാക്കുക,  അതിലേക്ക് കുടംപുളിയും അത് ഇട്ടു വെച്ച വെള്ളവും ഒഴിക്കുക,   അത് ചൂടായി വരുമ്പോ ആവശ്യത്തിന്  വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക.. അതിലേക്ക് കഴുകി വൃത്തിയാക്കി  വെച്ചിരിക്കുന്ന  മത്തി ഇട്ടു വേവിച്ചു പാകത്തിന് വറ്റിച്ചെടുക്കുക .. ഇപ്പോ മുളകിട്ട  മത്തി തയ്യാർ

Back to top button
error: