ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ 75 -ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ കാമ്ബയിന്‍ മൂലം രാജ്യത്തിനുണ്ടായത് 500 കോടി രൂപയുടെ ബിസിനസ്സ്.
ഓഗസ്റ്റ് 13 നും 15 നും ഇടയില്‍ മൂന്ന് ദിവസത്തേക്ക് ആളുകളെ അവരുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനും പ്രദര്‍ശിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായി ജൂലൈ 22 നാണ് ഈ കാമ്ബയിന്‍ ആരംഭിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായാണ് ഇത് നടത്തിയത്. 20 ദിവസങ്ങള്‍ കൊണ്ട് 30 കോടിയിലധികം പതാകകളാണ് നിര്‍മ്മിച്ചത്.ഇതുവഴി 500 കോടി രൂപയുടെ ബിസിനസ്സ് നേടിയതായി ട്രേഡേഴ്‌സ് ബോഡി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) അറിയിച്ചു.