NEWS

സ്വാതന്ത്ര്യദിന പരേഡിനിടയിൽ പോലീസുകാരന്റെ തോക്കെടുത്ത് തെലങ്കാന മന്ത്രി ആകാശത്തേക്ക് വെടി വെച്ചു

ഹൈദരാബാദ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തെലങ്കാനയിലെ മഹ്ബൂബ് നഗറില്‍ നടത്തിയ പരേഡിനിടയിൽ പോലീസുകാരന്റെ തോക്കെടുത്ത് മന്ത്രി ആകാശത്തേക്ക് വെടി വെച്ചു.
 എക്സൈസ് വകുപ്പ് മന്ത്രി വി ശ്രീനിവാസ് ഗൗഡയാണ് പോലീസുകാരന്റെ തോക്കെടുത്ത് ആകാശത്തേക്ക് വെടി വെച്ചുത്.
വിഷയം വിവാദമായതോടെ പ്രതികരണവുമായി മന്ത്രി രംഗത്ത് വന്നിട്ടുണ്ട്. താന്‍ ഉപയോഗിച്ചത് റബ്ബര്‍ ബുള്ളറ്റ് മാത്രമാണെന്നാണ് മന്ത്രിയുടെ വാദം.ആയുധങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് തനിക്കുണ്ടെന്നും മന്ത്രി ഗൗഡ പറഞ്ഞു.

Back to top button
error: