NEWS

സാഹിത്യകാരന്‍ ടി പദ്മനാഭന്റെ വിവാദ പരാമര്‍ശത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര 

കോഴിക്കോട്:സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരന്‍ ടി പദ്മനാഭന്റെ വിവാദ പരാമര്‍ശത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര.
രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും ടി പദ്മനാഭന്‍ പ്രസ്താവന പിന്‍വലിച്ച്‌ പൊതു സമൂഹത്തിനോട് മാപ്പ് പറയണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആവശ്യപ്പെട്ടു.

മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണെന്നും സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ പുസ്തകത്തിന്റെ വില്‍പ്പന കൂടുമെന്നുമായിരുന്നു ടി പദ്മനാഭന്റെ വിവാദ പ്രസ്താവന.

 

Signature-ad

 

ഇന്നലെ കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെയാണ് ഉത്തമ സാഹിത്യ കൃതികള്‍ വാങ്ങാന്‍ ആളുണ്ടാകില്ലെന്നും അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയില്‍ വീഴുമെന്നും ടി പദ്മനാഭന്‍ തുറന്നടിച്ചത്.

Back to top button
error: