സ്ഥാപന ഉടമയും റിട്ട. മിലിറ്ററി ഓഫിസറുമായ കക്കോടി സായൂജ്യം വീട്ടില്‍ സുഗുണന് (71), ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീന് (47), മധുര സ്വദേശിനിയായ സ്ത്രീ എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കനകശ്രീ ഓഡിറ്റോറിയത്തിനു സമീപം പ്രിന്‍സ് സെക്യൂരിറ്റി ഗാര്‍ഡില്‍ ശനിയാഴ്ച ഉച്ചയോടെ പരിശോധന നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നേരത്തെ പൊലീസ് സ്ഥലത്തെത്തി സമീപവാസികളില്‍നിന്ന് വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഹോം നഴ്സിങ് സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു വിവരം ലഭിച്ചത്. ഒരാഴ്ചയോളം നിരീക്ഷിച്ചപ്പോള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പലരും ഇവിടെ വന്നുപോകുന്നതായി മനസ്സിലായി. തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച സ്ഥാപനത്തിലെത്തിയപ്പോള്‍ ഉടമ വിവിധ മുറികളിലുള്ള സ്ത്രീകളെ കാണിച്ചുകൊടുക്കുകയായിരുന്നു.