കോട്ടയം :പേവിഷബാധ സ്ഥിരീകരിച്ചു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരു ന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നി ന്നും ചാടിപ്പോകുകയും പിന്നീട് വളരെ സാഹസികമായി പോലീസ് പിടികൂടി വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്ത ആസാം സ്വദേശി ജീവന് ബറുവയാ (39) ണു മരിച്ചത്. ഇന്നലെ രാവിലെ 11നു മെഡിക്കല്‍ കോളജ് സാക്രമിക രോഗ വിഭാഗത്തില്‍ കഴിയവേയാണ് ഇയാള്‍ മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി 12.30നു മെഡിക്കല്‍ കോളജില്‍നിന്നും ചാടിപ്പോയ ഇയാളെ വ്യാഴാഴ്ച രാവിലെ 6.30നു കുടമാളൂര്‍ സ്കൂള്‍ ജംഗ്ഷനു സമീപമുള്ള ഒരു വീട്ടില്‍നിന്നാണു പോലീസ് പിടികൂടി ആശുപത്രിയിലെത്തി