IndiaNEWS

മാലിദ്വീപിലേക്കുപോയ ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി ഇറക്കി

കോയമ്പത്തൂര്‍: സാങ്കേതികത്തകരാറിനെത്തുടര്‍ന്ന്, ബംഗളുരുവില്‍നിന്ന് മാലിദ്വീപിലേക്കുപോയ ഗോ എയറിന്റെ ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിലെ സ്‌മോക് അലാം മുഴങ്ങിയതിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും അമിതമായി ചൂടായതിനെ തുടര്‍ന്നാണ് അലാം മുഴങ്ങിയത് എന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, പിന്നീട് നടത്തിയ വിശദ പരിശോധനയില്‍ എഞ്ചിന് തകരാറില്ലെന്ന് കണ്ടെത്തി.

Signature-ad

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അലാം അടിച്ചതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവളം അധികൃതരും വ്യക്തമാക്കി. പരിശോധനയില്‍ കുഴപ്പങ്ങള്‍ കണ്ടെത്താഞ്ഞതോടെ വിമാനം യാത്ര പുനഃരാരംഭിച്ചു.

അടുത്തിടെ സമാനമായ സാഹചര്യത്തില്‍ ഗോ എയറിന്റെ രണ്ട് വിമാനങ്ങള്‍ തിരിച്ചിറക്കിയിരുന്നു. മുംബൈ- ലേ, ശ്രീനഗര്‍ – ന്യൂഡല്‍ഹി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് തിരിച്ചിറക്കിയത്.

 

Back to top button
error: