
കോട്ടയം; പേവിഷബാധ സ്ഥിരീകരിച്ചതിനു പിന്നാലെ അന്യസംസ്ഥാന തൊഴിലാളി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു.
ഇന്നലെ രാത്രി 12.30 നാണ് സംഭവമുണ്ടായത്. അസം സ്വദേശിയായ ജീവന് ബറുവയാണ് (39) സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയതിനു പിന്നാലെ ഇറങ്ങി ഓടിയത്. തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതനിര്‍ദേശം നല്കിയ പൊലീസ് നടത്തിയ വ്യാപക തിരച്ചിലിൽ ഇയാളെ പിടികൂടി വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.






