‘ന്നാ താന്‍ കേസ് കൊട്’ സിനിമയില്‍ പറയുന്നത് തമിഴ്‌നാട്ടിലെ കുഴിയെക്കുറിച്ചാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍.
ചിത്രത്തിന്റെ ആദ്യ ഷോ യ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ചിത്രത്തിലെ പോസ്റ്റര്‍ വിവാദമായതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. സര്‍ക്കാരിന് എതിരായിട്ടല്ലെന്നും സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെ എടുത്തുകാണിക്കുകയാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും താരം പറഞ്ഞു.
തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം ഒരുക്കിയത് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. സിനിമയില്‍ പറയുന്നത് തമിഴ് നാട്ടില്‍ നടന്ന ഒരു സംഭവമാണ്. കേരളത്തിലെ കുഴി പോലുമല്ല. അങ്ങനെയാണെങ്കില്‍ തമിഴ്‌നാട് സര്‍ക്കാരിന് എതിരെയാണെന്ന് പറയേണ്ടിവരുമല്ലോ? ദൈവമേ ഇനി അവിടെനിന്ന് ആരൊക്കെയാണ് വിളിച്ചു പറയാന്‍ പോകുന്നത്.- ചിരിയോടെ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.