ബെംഗളുരു: അന്തരിച്ച കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയ്ക്കായി ആംബുലന്‍സ് സംഭവാന നല്കി നടന് പ്രകാശ് രാജ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണ് പ്രകാശ് രാജ് ഫൗണ്ടേഷന് ആംബുലന്‍സ് സംഭാവന നല്‍കിയിരിക്കുന്നത്. അപ്പു എക്സ്പ്രസ് എന്നാണ് ആംബുലന്‍സിന് പേരിട്ടിരിക്കുന്നത്. ഇക്കാര്യം പ്രകാശ് രാജ് തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
”പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയില്‍ ആവശ്യക്കാര്‍ക്കായി അപ്പു എക്സ്പ്രസ് എന്ന പേരില്‍ സൗജന്യ ആംബുലന്‍സ് സേവനം സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടെഷന്റെ സംരംഭം. ജീവിതം തിരിച്ചു നല്‍കുന്നതിന്റെ സന്തോഷം” – പ്രകാശ് രാജ് കുറിച്ചു. 2021 ഒക്ടോബര്‍ 29ന് 46ാം വയസ്സിലാണ് നടന് പുനീത് രാജ്കുമാര് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
കന്നഡ സിനിമയിലെ ഇതിഹാസ നടന് രാജ്കുമാറിന്റെ മകനാണ് പുനീത്. രാജ്കുമാറ് നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാര് അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും.
നടന് എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകന് എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്കുന്ന നിരവധി കന്നഡ മീഡിയം സ്കൂളുകള്‍ ഉണ്ടായിരുന്നു.
അഭിനേതാവിന് പുറമെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും താരം പങ്കാളിയായിരുന്നു. കൊവിഡ് ആദ്യതരംഗത്തിന്റെ സമയത്ത് കര്‍ണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്.