NEWS

റേഷൻ കാർഡിന് പൊതു രജിസ്ട്രേഷന്‍ ആരംഭിച്ച്‌ കേന്ദ്ര സര്‍ക്കാര്‍;ലിസ്റ്റിൽ കേരളമില്ല

ന്യൂഡൽഹി:രാജ്യത്ത് റേഷന്‍ കാര്‍ഡിനുള്ള വെബ് അധിഷ്ഠിത പൊതു രജിസ്ട്രേഷന്‍ ആരംഭിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.
 ഏകദേശം 1.58 കോടിയോളം ഗുണഭോക്താക്കള്‍ക്ക് റേഷന്‍ ആനുകൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യ വ്യാപകമായി പൊതു രജിസ്ട്രേഷന് തുടക്കം കുറിച്ചത്.

നിലവില്‍, തിരഞ്ഞെടുത്ത 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൊതു രജിസ്ട്രേഷന്‍ ആരംഭിക്കുക.ഇതില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല.

ഭവനഹിതര്‍, നിരാലംബര്‍, കുടിയേറ്റക്കാര്‍, മറ്റ് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പൊതു രജിസ്ട്രേഷന്‍ മുഖാന്തരം റേഷന്‍ കാര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.

Signature-ad

 

 

പരീക്ഷണാടിസ്ഥാനത്തില്‍ ആസാം, ഗോവ, ലക്ഷദ്വീപ്, മഹാരാഷ്ട്ര, മേഘാലയ, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് വെബ് അധിഷ്ഠിത രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുള്ളത്. ഇത് വിജയകരമാക്കുന്നതോടെ, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ മാസം അവസാനത്തോടുകൂടി പൊതു രജിസ്ട്രേഷന്‍ ലഭ്യമായി തുടങ്ങും.

Back to top button
error: