NEWS

ഉദാത്ത മനുഷ്യസ്‌നേഹത്തിന്റെ മഹാകവി; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തൃശൂര്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദാത്ത മനുഷ്യസ്‌നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അനുശോചം അര്‍പ്പിച്ചു.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.55.നായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതിയില്‍ ആശങ്ക ഉളളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു.

Signature-ad

സെപ്റ്റംബര്‍ 24നാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. ജി.ശങ്കക്കുറുപ്പ്, എസ്.കെ പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിളള,എം.ടി വാസുദേവന്‍ നായര്‍, ഒ.എന്‍.വി കുറുപ്പ് എന്നിവര്‍ക്കുശേഷം ആറാമതു ജ്ഞാനപീഠ പുരസ്‌കാരം നേടിയ മലയാളിയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായ അക്കിത്തം അച്യുതന്‍ നമ്പൂതിരി.

Back to top button
error: