KeralaNEWS

കാറ്റുവന്നു വിളിച്ചു; സ്‌കൂള്‍ മേല്‍ക്കൂര കൂടെ പറപറന്നു

മറയൂര്‍: ഇടുക്കിയില്‍ കാറ്റില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി. െമെക്കിള്‍ ഗിരിയില്‍ സെന്റ് െമെക്കിള്‍സ് എല്‍.പി.എസ്. സ്‌കൂളിന്റെ മേല്‍ക്കൂരയാണ് കാറ്റില്‍ പറന്നത്.

കഴിഞ്ഞദിവസം രാത്രി കനത്ത മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റില്‍ സ്‌കൂളിന്റെ ഒരു വശത്തുള്ള മേല്‍ക്കൂരയിലെ ഷീറ്റുകളാണ് പറന്നത്.

Signature-ad

പ്രദേശത്ത് കനത്ത മഴയ്‌ക്കൊപ്പം കാറ്റും അനുഭവപ്പെടുകയാണ്. മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നത് അര്‍ധരാത്രിയില്‍ ആയതിനാലും സ്‌കൂള്‍ അവധിയായ സമയത്തായതിനാലും വന്‍ അപകടം ഒഴിവായി.

Back to top button
error: